News & Updates
-
കേരളത്തിലെ അർബൻ ബാങ്കുകളിൽ 2020-21 സാമ്പത്തിക വർഷത്തിൽ മികച്ച രണ്ടാമത്തെ അർബൻ ബാങ്കിനുള്ള പുരസ്ക്കാരം കോട്ടയത്ത് വെച്ച് നടന്ന അന്തർദേശീയ സഹകരണ ദിനാചരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ വെച്ച് ബഹു. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി.എൻ.വാസവനിൽ ബാങ്ക് ചെയർമാൻ ഐ.എം.സതീശൻ, വൈസ് ചെയർമാൻ പി.എം.ദേവദാസ്, ഡയറക്ടർ എൻ.ഗീതാദേവി, സി.ഇ.ഒ. കെ.പി.ശങ്കരനാരായണൻ, ജനറൽ മാനേജർ സി.പി.സരോജിനി, മാനേജർ പി.എം. ജയ് കിഷൻ എന്നിവർ ഏറ്റുവാങ്ങി. രണ്ടാം സ്ഥാനത്തെ ഹാട്രിക്ക് പുരസ്ക്കാരമുൾപ്പടെ, തുടർച്ചയായ നാലമത്തെ പുരസ്ക്കാരത്തിനാണ് ബാങ്ക് അർഹമായത്.
-
CERTIFICATE OF EXCELLENCE BILLDESK
-
കേരളത്തിലെ അർബൻ ബാങ്കുകളിൽ 2018-19 സാമ്പത്തിക വർഷത്തെ ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള രണ്ടാമത്ത ബാങ്കായി ഒറ്റപ്പാലം അർബൻ ബാങ്കിനെ തിരഞ്ഞെടുത്തു. ബാങ്കിനുള്ള അവാർഡ് പാലക്കാട് നടന്ന ചടങ്ങിൽ വെച്ച് ബാങ്ക് ചെയർമാൻ ഐ.എം.സതീശൻ, ബാങ്ക് ജനറൽ മാനേജർ പി.എം. ജയ്കിഷൻ, ഡയറക്ടർ എം.സി. വിശ്വം എന്നിവർ ബഹു.സഹകരണ ജോയിന്റ് ഡയറക്ടർ (ഓഡിറ്റ്) മോഹൻമോൻ പി. ജോസഫിൽ നിന്ന് ഏറ്റു വാങ്ങി.🤝
-
ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 40 ലക്ഷം രൂപ സംഭാവന നൽകി.
-
കേരളത്തിലെ മികച്ച മൂന്നാം അർബൻ കോ – ഓപ്പറേറ്റീവ് ബാങ്കിനുള്ള പുരസ്കാരം ബഹുമാനപ്പെട്ട സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങുന്നു